Kerala

വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കാമുകനൊപ്പം കറങ്ങി: സംഗതി ആകെ പുലിവാലായി

കുന്നംകുളം● വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പെണ്‍കുട്ടി കാമുകനൊപ്പം ബീച്ചില്‍ കറങ്ങിയ വിവരമറിഞ്ഞ ഭാവി വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കൊച്ചന്നൂരിനടുത്താണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊച്ചന്നൂരിനടുത്ത് വട്ടേപ്പാടം സ്വദേശിനിയായ യുവതിയും ജില്ലയില്‍ നിന്ന് തന്നെയുള്ള യുവാവുമായുള്ള തമ്മിലുള്ള വിവാഹനിശ്ചയം വീട്ടുകാരുടെ കാര്‍മ്മികത്വത്തില്‍ നടന്നത്.

കുന്ദംകുളം: വിവാഹ നിശ്ചയം കഴിഞ്ഞ പിറ്റേ ദിവസം തന്നെ യുവതി വീട്ടുകാരെയും ഭാവി വരനെയും കബളിപ്പിച്ച് കാമുകനുമായി ബീച്ചില്‍ കറങ്ങി. സംഗതിയറിഞ്ഞതോടെ ഭാവി വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. എന്നാല്‍ പിറ്റേ ദിവസം കോളേജിലെ ഓണാഘോഷത്തിന് പോവുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പൊന്നാനി സ്വദേശിയായ ശ്രീരാഗ് എന്ന യുവാവുമായി കറങ്ങാന്‍ പോവുകയായിരുന്നു. കോളേജില്‍ ആ ദിവസം ഒരു പരിപാടി പോലും ഇല്ലെന്ന് മറ്റൊരു കുട്ടി വെളിപ്പെടുത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.

ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്ന് തോന്നിക്കാന്‍ താലിയും നെറുകയില്‍ സിന്ദൂരവും ചാര്‍ത്തിയായിരുന്നു പെണ്‍കുട്ടിയുടെ കറക്കം. താലിയും സിന്ദൂരവും യുവതിയുടെ ബാഗില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിവാഹം നടക്കുന്ന ദിവസം സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി വെളിപ്പെടുത്തി. കാമുകനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button