KeralaNews

നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭയുടെ അനുമതി: ജനങ്ങൾക്ക് വേണ്ടിയുള്ള എൽ.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനങ്ങൾ അറിയാം

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭയുടെ അനുമതി. നൂറ് ദിന കർമ്മപദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി. ഹരിത കേരളം, സമ്പൂര്‍ണ ഭവന പദ്ധതി എന്നിവയടക്കം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. നൂറുദിന പരിപാടികള്‍ക്ക് അനുമതി നല്‍കിയതു കൂടാതെ കുറ്റ്യാടി കടന്ത്രപ്പുഴയില്‍ മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപ സഹായം നൽകുകയും ചെയ്യും.

സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്കെല്ലാം 5 വർഷം കൊണ്ട് വീട് നൽകുകയാണ് സമ്പൂർണ ഭവന പദ്ധതി. പദ്ധതിയിൽ ഉൾപ്പെടുന്ന വീടുകൾ വാങ്ങാനോ വിൽക്കണോ കഴിയില്ല. കൂടാതെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സഹായവും പഠനത്തിൽ പിന്നിലായി പോയവർക്ക് പ്രത്യേക ക്ലാസ്സ് നൽകാനുള്ള സൗകര്യവും ഒരുക്കും. വിദ്യാലയങ്ങളിൽ ഭാഷാപഠനത്തിന് പ്രാധാന്യം നൽകും. മാതൃഭാഷയോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയ്ക്കായിരിക്കും പ്രാമുഖ്യം.ജനങ്ങൾക്കുള്ള ആരോഗ്യപരിരക്ഷയ്ക്കുള്ള സംവിധാനം കൊണ്ടുവരും. കൂടാതെ സർക്കാർ ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button