NewsInternational

അമേരിക്കന്‍ വ്യോമതാവളത്തിനുനേരെ ഐ.എസ്സിന്റെ രാസായുധ പ്രയോഗം

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന് വ്യോമതാവളത്തിനുനേരെ ഐ.എസ് ഭീകരര് രാസായുധ പ്രയോഗം. സ്ഥിരീകരിക്കപ്പെട്ടാല് അമേരിക്കന് സൈന്യത്തിനുനേരെ ഇറാഖിലുണ്ടാകുന്ന ആദ്യ രാസായുധ പ്രയോഗമാവും ഇത്. മോസൂളിനടുത്തുള്ള ഖയാറ വ്യോമതാവളത്തിന് നേരേയാണ് രാസായുധ പ്രയോഗം നടന്നുവെന്നാണ് സൂചന. സപ്തംബര് 20 നാണ് ആക്രമണം നടന്നത്. ഈസമയം വ്യോമതാവളത്തില് ഉണ്ടായുരുന്ന സൈനികരില് ആര്ക്കും പരിക്കില്ല.

മസ്റ്റാര്ഡ് ഏജന്റ് നിറച്ച റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. കണ്ണുകള്ക്കും ത്വക്കിനും ഗുരുതരമായ പരിക്കുകള് ഉണ്ടാക്കുന്നതാണിത്. പ്രാഥമിക പരിശോധനയില് വാതക സാന്നിധ്യം തിരിച്ചറിഞ്ഞു. രാസായുധ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനം ലഭിച്ചവരാണ് ഖയാറാ വ്യോമതാവളത്തലെ സൈനികര് രാസായുധ പ്രയോഗമുണ്ടായെങ്കിലും ഇറാഖിലെ ദൗത്യം അവസാനിപ്പിക്കില്ലെന്ന പെന്റഗണ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button