മോദി പിന്‍തുടരുന്നത് ഗാന്ധി മാര്‍ഗമാണെന്നും അദ്ദേഹം ഒരു കറകളഞ്ഞ ജനാധിപത്യവാദിയാണെന്നും എഴുത്തുകാരി പി വത്സല. കറകളഞ്ഞ ഒരു ജനാധിപത്യവാദിക്ക് മാത്രമേ മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യം സാധ്യമാവുകയുള്ളൂ. നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണമേറ്റെടുക്കുമ്പോള്‍ പിന്തുടരുന്നത് ഗാന്ധിജിയുടെ തന്ന മാര്‍ഗ്ഗമാണ്. ഗുജറാത്തില്‍ ഒരു സാധാരണക്കാരനായി ജനിച്ചുവളരുകയും ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത നരേന്ദ്രമോദിക്ക് വ്യക്തമായ ദിശാബോധവും തീഷ്ണമായ ജനാധിപത്യ ബോധവും ഉണ്ട്. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തുന്ന മോദിയെ സ്വാഗതം ചെയ്ത് പി വത്സല ഒരു പ്രമുഖ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
പ്രതിപക്ഷങ്ങള്‍ ആരോപിക്കുന്നത് പോലെ രാജ്യത്തിന്റെ കാവിവത്കരണമല്ല അദ്ദേഹത്തിന്റെ ജീവിതമലക്ഷ്യമെന്ന് ലേഖനത്തില്‍ പറയുന്നു. കാവി സന്യാസി വര്‍ണമല്ലെന്നും മണ്ണിന്റെ നിറം കൂടിയാണെന്നും സ്ഥാപിക്കുകയായിരുന്നു അദ്ദേഹം
ഇന്ത്യയുടെ വംശവാഴ്ച അവസാനിപ്പിച്ചു കൊണ്ടാണ് ജനകോടികളുടെ പ്രതിനിധി ഭരണം കൈയ്യേറ്റത്. ഭാരതത്തിന്റെ സാകല്യാവസ്ഥയ്ക്ക് ഭരണപരമായും ജനാനുകൂലത്തില്‍ ഉറച്ചതുമായ അടിത്തറയ്ക്ക് വിള്ളലേല്‍ക്കുമോ എന്ന സംശയമുദിച്ച അവസരത്തിലാണ് വമ്പിച്ച ജനപിന്തുണയോടെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. കണ്ണടച്ച് തുടറക്കും മുന്‍പെ അദ്ദേഹം തന്റെ നയം വ്യക്തമാക്കിയെന്നും പി വത്സല അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ഇടത്‌പക്ഷ സാഹിത്യകാരിയും കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയുമായ പി. വത്സലയുടെ ഈ ചുവടുമാറ്റവും പുതിയൊരു വിവാദത്തിനു വഴി തുറയ്ക്കുമെന്നു വിലയിരുത്തപ്പെടുന്നു.
Post Your Comments