
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിക്കുകയും ഇന്ത്യൻ സൈന്യത്തിനെതിരെ പോസ്റ്റ് ഇടുകയും ചെയ്ത കേസിൽ മലയാളിയായ റിജാസ് എം ഷീബ സൈദീഖ് അറസ്റ്റിൽ. ഇന്നലെയാണ് നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശിനിയായ ഇഷയെ വിട്ടയച്ചു.
ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. ഈ മാസം 13 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.
Post Your Comments