
ഡൽഹി: പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂരിലെ ഹാത്തിപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ ഭാര്യ. തന്റെ ഭർത്താവിന്റെ മരണത്തിന് പ്രതികാരം ചെയ്ത പ്രധാനമന്ത്രിയോട് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഐഷന്യ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മുഴുവൻ കുടുംബത്തിനും അദ്ദേഹത്തിൽ വിശ്വാസമുണ്ടായിരുന്നുവെന്നും അതിനാൽ മോദി പാകിസ്താന് നൽകിയ മറുപടിയിൽ തങ്ങൾ തൃപ്തയാണെന്നും ഐഷന്യ പ്രതികരിച്ചു.
ഇനി അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ പിതാവും ഇന്ത്യയുടെ തിരിച്ചടിയിൽ സന്തോഷവാനാണ്. മകൻ നഷ്ടപ്പെട്ട വേദന തനിക്ക് ഇതുവരെ മാറിയിട്ടില്ലെന്നും സൈന്യത്തിന്‍റെ തിരിച്ചടിയിൽ താൻ തൃപ്തനാണെന്നും ശുഭം ദ്വിവേദിയുടെ പിതാവും പ്രതികരിച്ചു. ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുകയാണെന്നും ശുഭം ദ്വിവേദിയുടെ പിതാവ് സഞ്ജയ് ദ്വിവേദി വ്യക്തമാക്കി. അതേസമയം, എറണാകുളത്തെ ആരതി രാമചന്ദ്രനും പ്രധാനമന്ത്രിയെയും സൈന്യത്തെയും പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
Post Your Comments