International

18 ഇന്ത്യന്‍ ജവാന്മാരെ കൊല്ലാന്‍ നാല് ജിഹാദികളേ വേണ്ടിവന്നുള്ളു; ഇന്ത്യയുടെ ഹീറോയിസം സിനിമകളില്‍ മാത്രമെന്ന് മസൂദ് അസര്‍

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഹീറോയിസം ബോളിവുഡ് സിനിമകളില്‍ മാത്രമേ കാണിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജെയ്ഷെ മുഹമ്മദിന്റെ നേതാവ് മസൂദ് അസര്‍. ബോളിവുഡിലെ നായകന്മാര്‍ക്ക് എല്ലാവരയും ഒറ്റയടിക്ക് കൊല്ലാന്‍ സാധിക്കും. നായകന്‍മാര്‍ നിരവധി പേരെ ഒറ്റയടിക്ക് കൊല്ലുന്നത് കാണ്ടിട്ടുണ്ടെന്ന് മസൂദ് അസര്‍ പറയുന്നു.

18 ഇന്ത്യന്‍ ജവാന്‍മാരെ കൊല്ലാന്‍ നാല് ജിഹാദികളേ വേണ്ടിവന്നുള്ളുവെന്നും മസൂദ് അസര്‍ പരിഹസിച്ചു. ഇന്ത്യന്‍ പട്ടാളക്കാര്‍ ശക്തരാണെന്നുള്ള തെറ്റായ ധാരണ ബോളിവുഡ് സിനിമകളിലൂടെ പ്രചരിക്കുന്നു.

എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മസൂദ് അസര്‍ വിമര്‍ശിക്കുന്നു. ഇന്ത്യയുടെ ഒരു ബുള്ളറ്റ് പോലും മുജാഹിദീനുകളുടെ ശരീരത്തില്‍ തൊടാന്‍ പറ്റിയിട്ടില്ലെന്നും അസര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button