International

ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂകമ്പം

മനില● ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മിൻഡാനാവോ ദ്വീപിൽ 69 കിലോമീറ്റർ താഴ്ചയിലാനിന്ന് ഫിലിപൈന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ്‌ സീസ്മോളാജി അറിയിച്ചു.

പ്രാദേശിക സമയം രാവിലെ 6.53 ഓടെയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ദവാവോ ഒറിയന്റല്‍, ദവാവോ സിറ്റി തുടങ്ങി നിരവധി പ്രദേശങ്ങളില്‍ എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പില്ല.

യൂറോപ്യൻ രാജ്യമായ റൊമാനിയയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close