NewsIndia

ദീപാവലിക്ക് “ബിംഗ് ബാംഗ് സെയിലുമായി” ഫ്ലിപ്പ്കാര്‍ട്ടും ആമസോണും

മുംബൈ: ദീപാവലിക്ക് മുൻപായുള്ള ബിഗ് ബാങ് സെയിലിന് തയ്യാറായി ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍. ഉപഭോക്താക്കളെ പരമാവധി ആകര്‍ഷിക്കാന്‍ വന്‍ ആനുകൂല്യങ്ങളാണ് ഇത്തവണയും സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നത്. ഓക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് ഫ്ളിപ്കാര്‍ട്ടിന്റെ വിലക്കിഴിവ് വില്പനയായ ബിഗ് ബില്യണ്‍ സെയില്‍. ഫാഷന്‍, ഹോം, ടിവി, അപ്ലയന്‍സസ് എന്നിവയുടെ ഡിസ്കൗണ്ട് വില്പന ഒക്ടോബര്‍ രണ്ടിനും മൊബൈല്‍ വില്പന ഒക്ടോബര്‍ മൂന്നിനും ഇലക്‌ട്രോണിക്സ് ഉൽപന്ന വില്പന ഒക്ടോബര്‍ നാലിനുമാണ് തുടങ്ങുന്നത്. അഞ്ച്, ആറ് തിയതികളില്‍ എല്ലാ ഉത്പന്നങ്ങളും വിലക്കിഴിവിൽ വിതരണം ചെയ്യാനാണ് പദ്ധതി.

ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവെല്‍. ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സാധാരണയുള്ളതിനേക്കാള്‍ എട്ടിരട്ടി വില്പനയാണ് ഉത്സവ സീസണില്‍ ആമസോണ്‍ പ്രതീക്ഷിക്കുന്നത്. വന്‍ ആനുകൂല്യങ്ങളാണ് ഇ-കൊമേഴ്സ് താരങ്ങളായ ഫ്ളിപ്കാര്‍ട്ടും ആമസോണും വില്പനക്കാര്‍ക്ക് നല്കാൻ പോകുന്നത്.

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍വിലക്കുറവ് നല്‍കുന്നതിനും മറ്റും പ്രധാന 200 വില്പനക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ആമസോണ്‍ പ്രഖ്യാപിച്ചു. അതുപോലെ ഫ്ളിപ്കാര്‍ട്ടും രാജ്യത്തൊട്ടാകെയുള്ള 2000ലേറെ വില്പനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button