Latest NewsNewsBusiness

ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് മത്സരം മുറുകുന്നു, വിപ്ലവം തീർക്കാൻ പുതിയ മാറ്റങ്ങളുമായി ആമസോൺ

കുറഞ്ഞ വിലയുള്ള സാധനങ്ങൾ വിൽക്കുന്നവരുടെ ഓൺബോർഡിംഗ് പ്രക്രിയ ആമസോൺ ആരംഭിച്ചിട്ടുണ്ട്

ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ പുതിയ മാറ്റങ്ങളുമായി ആമസോൺ എത്തുന്നു. ബ്രാൻഡഡ് അല്ലാത്ത ഉൽപ്പന്നങ്ങളെ ഒരു കുടക്കീഴിൽ എത്തിക്കാനാണ് ആമസോണിൽ തീരുമാനം. ഇതിനായി ആമസോൺ ബസാർ എന്ന പേരിൽ പുതിയ ഷോപ്പിംഗ് വിഭാഗം ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഓൺലൈൻ മുഖാന്തരം വില കുറഞ്ഞ ഉൽപ്പന്നങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുന്ന സാഹചര്യത്തിലാണ് ആമസോണിന്റെ പുതിയ നീക്കം. ആമസോൺ ബസാറിൽ 600 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ, ആഭരണങ്ങൾ, ലഗേജുകൾ എന്നിവ ലഭ്യമാകും.

കുറഞ്ഞ വിലയുള്ള സാധനങ്ങൾ വിൽക്കുന്നവരുടെ ഓൺബോർഡിംഗ് പ്രക്രിയ ആമസോൺ ആരംഭിച്ചിട്ടുണ്ട്. നിലവിൽ, ബ്രാൻഡ് ചെയ്യപ്പെടാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ മുൻപന്തിയിലുള്ളത് മീഷോ, ഷോപ്സി എന്നീ പ്ലാറ്റ്ഫോമുകളാണ്. ഇവയ്ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് ആമസോൺ ബസാറിന്റെ കടന്നുവരവ്. ഇന്ത്യൻ വിപണിയിലെ മികച്ച വളർച്ചാ സാധ്യത മുന്നിൽക്കണ്ടാണ് ആമസോൺ പുതിയ പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്. 2023 ഡിസംബറിൽ ആമസോൺ ഇന്ത്യയ്ക്ക് 13 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

Also Read: ഉഴവൂരിൽ പൊലീസിനെ മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ: എസ്ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button