NewsIndia

കടല്‍ കൊലക്കേസ്: രണ്ടാം നാവികനേയും ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധി വന്നു

ഡൽഹി: രണ്ടാം നാവികനായ മാസിമിലാനോ റാത്തോറിന് കടല്‍ കൊലക്കേസിന്റെ അധികാരാതിര്‍ത്തി രാജ്യാന്തര കോടതി നിശ്ചയിക്കുന്നത് വരെ ഇറ്റലിയില്‍ തുടരാമെന്ന് സുപ്രീംകോടതി. ഇറ്റാലിയന്‍ നാവികനായ സാല്‍വത്തോര്‍ ഗിറോണിന് മേല്‍ ചുമത്തിയ നിബന്ധനകളെല്ലാം മാസിമിലാനോ റാത്തോറിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഒരോ മൂന്ന് മാസം കൂടുമ്പോഴും കടല്‍ക്കൊലക്കേസിന്റെ പുരോഗതി വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റ് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എ ആര്‍ ദവെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു. ഇറ്റാലിയന്‍ നാവികനായ മാസിമിലാനോ റാത്തോര്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ കേന്ദ്രത്തിന് എതിര്‍പ്പുകളില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിധി. കേന്ദ്രം സമര്‍പ്പിച്ച സത്യവാങ് മൂലം പരിഗണിച്ചത് ജസ്റ്റിസുമാരായ എ ആര്‍ ദവെയും,കുര്യന്‍ ജോസഫും, അമൃത റോയിയുമാണ്.

കേരള ഗവണ്‍മെന്റിനെ പ്രതിനധീകരിച്ചുള്ള അഭിഭാഷകന്‍ കെ എന്‍ ബലഗോപാല്‍ മാസിമിലാനോ റാത്തോറ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ഏതിര്‍പ്പ് അറിയിച്ചിരുന്നു. ന്യായാധികാര പരിധി തീരുമാനിക്കുന്നത് വരെ മാസിമിലാനോ റാത്തോറിന് അനുവദിച്ച ജാമ്യ വ്യസ്ഥിതിയില്‍ മാറ്റങ്ങള്‍വരുത്തണമെന്നും റാത്തോറിനെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമുള്ള ഇറ്റലിയുടെ ആവശ്യത്തിന്റെ പിന്നാലെയാണ് സുപ്രീംകോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button