NewsIndia

ഭക്ഷ്യസുരക്ഷാ നിയമത്തോട് വിമുഖത: കേരളത്തിനും തമിഴ്നാടിനും മുന്നറിയിപ്പായി കേന്ദ്രനടപടി

ന്യൂഡൽഹി:ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തതിനെ തുടർന്ന് കേരളത്തിനും തമിഴ്‌നാടിനും കേന്ദ്രത്തില്‍നിന്ന് തിരിച്ചടി.ഇരു സംസ്ഥാനങ്ങളിലും റേഷന്‍കടകളിലൂടെ എ.പി.എല്‍. വിഭാഗക്കാര്‍ക്ക് നല്‍കേണ്ട ധാന്യത്തിന് താങ്ങുവില നിരക്ക് ഈടാക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു.ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാത്തതിനെത്തുടർന്നാണ് ഇത്തരമൊരു തീരുമാനം.എന്നാൽ ബി.പി.എല്‍, അന്ത്യോദയ, അന്ന യോജന പ്രകാരം വിതരണംചെയ്യേണ്ട ധാന്യം പഴയ നിരക്കില്‍ നല്‍കുമെന്നും വിലയില്‍ മാറ്റമുണ്ടാവില്ലെന്നും ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചിട്ടുണ്ട്.

ഇതുവരെ കിലോയ്ക്ക് 8.30 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന അരി ഇനിമുതല്‍ സംസ്ഥാനം 22.54 രൂപനല്‍കി കേന്ദ്രത്തില്‍നിന്ന് വാങ്ങണം. ഗോതമ്പിന് 6.10 രൂപയ്ക്കു പകരം 15.25 രൂപ നല്‍കേണ്ടി വരും.മാസത്തില്‍ ഏതാണ്ട് 47,000 ടണ്‍ ധാന്യമാണ് കേരളത്തില്‍ എ.പി.എല്‍. വിഭാഗത്തിനായി കേന്ദ്രം നല്‍കുന്നത്. സംസ്ഥാനത്ത് 82.31 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇതില്‍ 61.54 ലക്ഷവും എ.പി.എല്‍. വിഭാഗക്കാരാണ്.

തമിഴ്‌നാടിന് 1.40 ലക്ഷം ടണ്‍ ധാന്യം നല്‍കുന്നുണ്ട്. അവിടെ മൊത്തം 170.20 ലക്ഷം കാര്‍ഡുടമകളാണുള്ളത്. എ.പി.എല്‍, ബി.പി.എല്‍. എന്നീ വിഭാഗങ്ങള്‍ നിര്‍ത്തലാക്കി അര്‍ഹരായവര്‍ക്ക് കിലോയ്ക്ക് മൂന്നു രൂപ നിരക്കില്‍ റേഷനരി നല്‍കാനാണ് ഭക്ഷ്യഭദ്രതാ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ നിയമപ്രകാരമുള്ള റേഷന്‍ ഉപഭോക്താക്കളെ പൂര്‍ണമായി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ പഴയരീതിയാണ് തുടർന്ന് വരുന്നത്.

കേരളവും തമിഴ്‌നാടും ഒഴികെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും പല പ്രാവശ്യവും ആവശ്യപ്പെട്ടിരുന്നു.ഡിസംബറോടെ നിയമം നടപ്പാക്കാനാവുമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button