Latest NewsIndia

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി; കേന്ദ്ര സർകാറിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ

 

ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയിൽ പുതിയ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഒരു പുതിയ ചുവടു വയ്പ്പായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. ആന്ധ്രാ പ്രദേശ്-തെലങ്കാന, ഗുജറാത്ത്-മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്ലസ്റ്ററുകൾ കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാൻ ഉദ്ഘാടനം ചെയ്തു. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: അരുണ്‍ ജെയ്‌റ്റ്ലി: പ്രധാനമന്ത്രി മോദിയും അമിത് ഷായും എയിംസിലെത്തി

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന പദ്ധതിയാണിത്. 2020 ജൂണിനു മുൻപ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ALSO READ: അരുണ്‍ ജെയ്റ്റ്‌ലി ആശുപത്രിയില്‍

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, ഹരിയാന, കർണാടക, മഹാരാഷ്ട്ര, ത്രിപുര, രാജസ്ഥാൻ, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലും പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button