India

പാകിസ്ഥാന്‍ ഇതുവരെ കണ്ട പ്രധാനമന്ത്രിയല്ല ഇത്, അടിച്ചാല്‍ തിരിച്ചടിക്കും, മോദിക്ക് സല്യൂട്ടടിച്ച് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയയെത്തി. പാകിസ്ഥാന്‍ ഇതുവരെ കണ്ട പ്രധാനമന്ത്രിയല്ല ഇത്..അടിച്ചാല്‍ ഇനി തിരിച്ചടിക്കുക തന്നെ ചെയ്യും. മോദിക്ക് സല്യൂട്ടടിച്ചാണ് ഇത്തരം പോസ്റ്റുകള്‍ ട്വിറ്ററില്‍ നിറഞ്ഞത്.

ഹാഷ് ടാഗുകളോടെയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ സൈന്യം നുഴഞ്ഞ് കയറിയല്ല പാക് മേഖലയില്‍ ആക്രമണം നടത്തിയത്. നേരിട്ടാണ് ഏറ്റുമുട്ടിയിരിക്കുന്നത്. സൈന്യത്തിനും ജനങ്ങള്‍ അഭിവാദ്യങ്ങളര്‍പ്പിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും സംഭവത്തെ വാനോളം പുകഴ്ത്തി.

ഉറി ഭീകരാക്രമണത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ നട്ടെല്ല് കാണിച്ച മോദിയാണ് ഇത്തവണത്തെ സോഷ്യല്‍ മീഡിയാ താരം. #modipunishespak എന്ന ഹാഷ് ടാഗാണ് പ്രചരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button