Kerala

ചാനലുകളെ കണ്ടാല്‍ പിണറായി ചുവപ്പ് കണ്ട കാളയെ പോലെ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെത്തി. പ്രതിപക്ഷത്തോട് മുഖ്യമന്ത്രിക്ക് മാന്യതയില്ലെന്ന് ചെന്നിത്തല ആരോപിക്കുന്നു. ചാനലുകളെ കണ്ടാല്‍ പിണറായി വിജയന്‍ ചുവപ്പ് കണ്ട കാളയെ പോലെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറയുകയുണ്ടായി. പിണറായിക്ക് തികഞ്ഞ ഏകാധിപതിയുടെ സ്വരമെന്ന് വിഎം സുധീരനും വിമര്‍ശിച്ചു. സര്‍ക്കാര്‍ കൂടുതല്‍ തെറ്റുകളിലേക്ക് പോവുകയാണെന്നും നിലപാട് മാറ്റിയ ആരോഗ്യമന്ത്രി രാജിവെക്കണമെന്നും സുധീരന്‍ പറഞ്ഞു.

നിയമസഭയില്‍ യൂഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. സമരത്തോട് സര്‍ക്കാര്‍ മുഖംതിരിച്ചു നില്‍ക്കുകയാണെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button