NewsInternational

ഇന്ത്യയുടെ ഒരു നയതന്ത്രനീക്കം കൂടി ഫലം കണ്ടു; പാകിസ്ഥാന് കനത്ത മുന്നറിയിപ്പുമായി നേപ്പാള്‍

സാര്‍ക്ക് കൂട്ടായ്മയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നില്ല എന്ന്‍ ഉറപ്പു വരുത്തണമെന്ന് നിലവില്‍ കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന നേപ്പാള്‍ ആവശ്യപ്പെട്ടു.

അര്‍ത്ഥവത്തായ ഒരു പ്രാദേശികകൂട്ടായ്മ കെട്ടിപ്പടുക്കുന്നതിനായി സമാധാനത്തിന്‍റേയും സഹവര്‍ത്തിത്വത്തിന്‍റേയും ആയ ഒരു അന്തരീക്ഷം ഉണ്ടാകണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി നേപ്പാള്‍ പറഞ്ഞു. 19-ആം സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന്‍ ഇന്ത്യ പിന്മാറിയതോടെ അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരും പിന്മാറിയിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിക്കുന്ന പാകിസ്ഥാന്‍റെ നിലപാടാണ് സമ്മേളനത്തില്‍ നിന്ന്‍ പിന്മാറാനുള്ള കാരണമായി ഇവരെല്ലാം പറഞ്ഞത്. ഈ അവസരത്തില്‍ സാര്‍ക്ക് ചെയര്‍മാന്‍ പദവി വഹിക്കുന്ന രാജ്യത്തില്‍ നിന്നും പാകിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രസ്താവന വന്നത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

നയതന്ത്രതലത്തില്‍ ഇന്ത്യ നടത്തിയ ത്വരിതനീക്കങ്ങളുടെ ഫലമായാണ്‌ പാകിസ്ഥാന് ക്ഷീണം ചെയ്യുന്ന ഈ പ്രസ്താവനയുമായി നേപ്പാള്‍ രംഗത്തെത്തിയത്. നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ രഞ്ജിത്ത് റായ് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ “പ്രചണ്ഡ”യുമായുള്ള കൂടിക്കാഴ്ചയില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് സാഹചര്യങ്ങള്‍ നേപ്പാളി നേതൃത്വത്തെ ധരിപ്പിക്കാനും, ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ അവരെ പ്രേരിപ്പിക്കാനും ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button