NewsIndia

ഇന്ത്യ എന്താണെന്ന് പാകിസ്ഥാന്‍ യഥാര്‍ത്ഥത്തില്‍ അറിയാന്‍ പോകുന്നതേയുള്ളൂ…പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉറി ആക്രമണത്തിന് പിന്നാലെ ബാരാമുള്ള സൈനീക ക്യാമ്പും തീവ്രവാദികള്‍ ആക്രമിച്ചതോടെ ഇന്ത്യയുടെ അടുത്ത നടപടി എന്താണെന്ന് കാത്തിരുന്നു കാണാന്‍ പാക്കിസ്ഥാനോട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.ഉറി ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണ രേഖ കടന്ന് തീവ്രവാദി ക്യാമ്പ് ഇന്ത്യ ആക്രമിച്ചിരുന്നു എന്നാല്‍ ഇതിന് തെളിവില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.
ഇതിനു പിന്നാലെ ബാരാമുള്ളയിലേക്ക് തീവ്രവാദ ആക്രമണം ഉണ്ടായതും പാക് നിര്‍ദേശ പ്രകാരമാണെന്ന് വ്യക്തം. ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യം ലോകം മുഴുവന്‍ കണ്ടു കഴിഞ്ഞു. ധീരന്മാരായ ഇന്ത്യന്‍ സൈന്യം ഇന്ത്യയുടെ അഭിമാനം വര്‍ധിപ്പിച്ചു. ഇന്ത്യ എന്താണെന്ന് കാത്തിരുന്നു കണ്ടോളൂ എന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പാക് അധീന കാശ്മീരിലുള്ള ഭീകരക്യാമ്പ് ആക്രമിച്ച് 38 ഭീകരരെ വധിച്ചത്. എന്നാല്‍ അതു വെറും വെടിനിര്‍ത്തല്‍ ലംഘനം മാത്രമായിരുന്നെന്ന് പാക്കിസ്ഥാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button