KeralaNews

സ്വാശ്രയവിഷയത്തിൽ യുഡിഎഫ് സമരം ശക്തമാക്കുന്നു ; സ്പീക്കറുമായി നേതാക്കൾ ചർച്ച നടത്തി

തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തെതുടർന്ന് നിയമസഭയിൽ പ്രതിപക്ഷബഹളം തുടരുന്നു. സഭ ഇന്നും തൽക്കാലത്തേക്ക് പിരിഞ്ഞു. പ്ലക്കാർഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

സ്വാശ്രയപ്രശ്നത്തിൽ ചോദ്യോത്തരവേള നിർത്തിവച്ച് സ്പീക്കർ ചർച്ചചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സ്പീക്കറുടെ മുറിയിൽ ചർച്ച നടന്നു. അതേസമയം, നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഇൗഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ ആരോഗ്യനില മോശമായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. പകരം റോജി എം.ജോണ്‍, വി.ടി.ബല്‍റാം, കെ.എസ്.ശബരീനാഥന്‍ എന്നിവര്‍ നിരാഹാരം തുടരും എന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button