NewsIndia

സംശയാസ്പദമായ സാഹചര്യത്തിൽ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ

പഞ്ചാബ് : പഞ്ചാബിലെ ടോട്ടാ ഗുരു പോസ്റ്റിന് കീഴിലുള്ള രവി നദിയില്‍ പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ. മേഖലയിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീകരർ നുഴഞ്ഞ് കയറാൻ ഉപയോഗിച്ച ബോട്ട് ആണോ ഇതെന്ന് സംശയിക്കുന്നതായി ഇന്ത്യന്‍ സേന വ്യക്തമാക്കി . ഗുജറാത്തിലെത്തിയ ഒരു പാകിസ്ഥാൻ ബോട്ട് നേരത്തെതന്നെ പിടിച്ചെടുത്തിരുന്നു. ഇതിലുണ്ടായിരുന്ന ഒൻപത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്ന് രണ്ട് ബോട്ടുകൾ വരുന്നതായി രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇത് ഗുജറാത്ത് തീരത്തോ മഹാരാഷ്ട്ര തീരത്തോ അടുത്തേക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം സൂചന നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button