KeralaNews

ഹോട്ടലുകളിലും ബിയര്‍ പാര്‍ലറുകളിലും ആരോഗ്യവകുപ്പ് റെയ്ഡ് : പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കാസര്‍ഗോഡ് : ഹോട്ടലുകളിലും ബിയര്‍പാര്‍ലറുകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഇറച്ചികളും കറികളും ചപ്പാത്തികളും പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ 6.30 മുതല്‍ 8.30 മണിവരെയാണ് റെയ്ഡ് നടന്നത്. മൂന്ന് ഹോട്ടലുകളിലും രണ്ട് ബിയര്‍പാര്‍ലറുകളിലുമാണ് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വി ബിജുവിന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ്, സുധീര്‍, സുര്‍ജിത് എന്നിവര്‍ പരിശോധന നടത്തിയത്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജെ.കെ റസിഡന്‍ഡസി, നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ തുടങ്ങിയ ബിയര്‍ പാര്‍ലറുകളിലും തായലങ്ങാടിയിലെ ജിറ്റ, കറന്തക്കാട്ടെ ഉഡുപ്പി ആര്യഭവന്‍, വിദ്യാനഗറിലെ അറേബ്യന്‍ മെക്‌സിക്കോ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ബീഫ്, ചിക്കന്‍, ചപ്പാത്തി മറ്റ് ഇറച്ചിക്കറികള്‍ മുതലായവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button