NewsIndia

ട്വീറ്റിലും സ്കോർ ചെയ്ത് സച്ചിനും വീരുവും

ഇപ്പോള്‍ ട്വിറ്ററില്‍ താരം പാകിസ്താനെയും ഓസ്‌ട്രേലിയയെയും പേസര്‍മാരെ തലങ്ങും വിലങ്ങും പായിച്ച വിരേന്ദര്‍ സേവാഗാണ്. ഇന്ത്യയുടെ ഒളിമ്പിക് നേട്ടങ്ങളെ പരിഹസിച്ച ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് സേവാഗ് നല്‍കിയ മറുപടി വൈറലായിരുന്നു.
ഇപ്പോഴിതാ പുതിയ ട്വീറ്റുമായി സേവാഗ് എത്തിയിരിക്കുകയാണ്. കൂട്ടിന് ഇന്ത്യന്‍ ടീമില്‍ ഓപ്പണിംഗ് പങ്കാളിയും റോള്‍മോഡലുമായ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുമുണ്ട്. ഇന്ത്യയിൽ നടന്ന 250ആം ടെസ്റ്റും പരമ്പരയും വിജയിച്ച് ലോക ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യ തിരിച്ച് പിടിച്ചു. സച്ചിന്‍ ഈ ചരിത്രവിജയത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതോടെയായിരുന്നു ഇരുവരും തമ്മിലുള്ള വാക്‌പോർ തുടങ്ങുന്നത്. ടീമിനെ അഭിനന്ദിച്ച സച്ചിനോട് “ഇടയ്‌ക്കൊക്കെ കമന്റേറ്റര്‍മാരേയും അഭിനന്ദിക്കൂ ഗോഡ്ജി” എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. സേവാഗ് മത്സരത്തിന്റെ കമന്റേറ്റര്‍മാരിലൊരാളായിരുന്നു.
ഉടനെ തന്നെ വന്നു സച്ചിന്റെ മറുപടി “ജിയോ മെരാ ലാല” എന്നായിരുന്നു സച്ചിന്റെ മറുപടി. സച്ചിൻ പറഞ്ഞതിലെ ‘ജിയോ; എന്ന പ്രയോഗത്തെ വച്ചായിരുന്നു സേവാഗ് തിരിച്ചടിച്ചത്. “അനുഗ്രഹം നല്‍കുമ്പോഴും തന്റെ ഐപിഎല്‍ ടീമുടമയുടെ ബ്രാന്റിനെ മറക്കാന്‍ കഴിയില്ലേ” എന്നാണ് സേവാഗ് തിരിച്ചടിച്ചത്.
വൈറലായി മാറിയിരിക്കുകയാണ് ഇരുവരുടേയും ചാറ്റ്. തങ്ങളുടെ പ്രിയപ്പെട്ട ഓപ്പണിംഗ് ജോഡി കളിയ്ക്ക് പുറത്തും സ്‌കോര്‍ ചെയ്യുന്നത് കണ്ട ആരാധകര്‍ സച്ചിന്റേയും സേവാഗിന്റേയും ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തും മറ്റും സംഭവം ആഘോഷമാക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button