NewsIndia

ശത്രുക്കളില്‍നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം

ലക്‌നൗ: ശത്രുക്കളില്‍നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്.നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം സുരക്ഷിതമാണെന്നും പരീക്കര്‍ പറഞ്ഞു.നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലും നല്ലത് ശത്രുവിനെ വധിക്കുന്നതാണ്.അതാകും കൂടുതല്‍ ഉപകാരപ്പെടുക.ഇന്ത്യന്‍ ജനതയ്ക്കു സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്.അത് ഒരിക്കലും തകരില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഉയരുന്നതിന്റെ ഭയം മൂലമാണ് മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.ഒഴിഞ്ഞ പാത്രങ്ങള്‍ പോലെയാണ് പാക്കിസ്ഥാന്‍.
വെറുതെ ശബ്ദം ഉണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്.അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ല.ഭീകരര്‍ ഇന്ത്യ ആക്രമിച്ചാല്‍ ഭാവിയില്‍ അതേപ്പറ്റി ചിന്തിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളത്ര ശക്തമായ മറുപടിയായിരിക്കും അവര്‍ക്കു നല്‍കുക.അതില്‍ മാറ്റമുണ്ടാകില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button