Kerala

ബി.ജെ.പി ഹര്‍ത്താല്‍ അപഹാസ്യം- രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം● രണ്ടു ദിവസം മുമ്പ് ഒരു സി പി എം പ്രവര്‍ത്തകനെ കൊല ചെയ്തിട്ട് ഇപ്പോള്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അപഹാസ്യമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സി പി എം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ടിട്ട് നാല്‍പ്പത്തട്ട് മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ബി ജെ പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശമനമുണ്ടാകില്ലന്നതിന്റെ പ്രകടമായ തെളിവാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരില്‍ ഇരുവിഭാഗവും പരസ്പരം ആക്രമണം നടത്തുകയാണ് . ജനങ്ങള്‍ ഭയവിഹ്വലരാണെന്നും ചെന്നിത്തല പറഞ്ഞു.

എട്ടു കൊലപാതകങ്ങള്‍ നാല് മാസത്തിനുള്ളില്‍ നടന്നിട്ടും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. യു ഡി എഫ് ഭരണകാലത്ത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പി്ച്ചതാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴേക്കും കൊലപാതകങ്ങളുടെ പെരുമഴക്കാലമായി. പൊലീസിനെ ഭരിക്കുന്ന സഖാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ എസ് പിക്ക് ലീവില്‍ പോകണ്ടി വന്നു. പൊലീസിനെക്കൊണ്ട് മാത്രം അക്രമങ്ങള്‍ തടയാന്‍ കഴിയില്ലന്ന് ഐ ജി ക്ക് പറയേണ്ടി വന്നു. പൊലീസ് പൂര്‍ണ്ണമായും നിഷ്‌ക്രിയമാണന്നെതിന്റെ സൂചനയാണിതെന്നും അദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

കണ്ണൂരിലെ ചോരക്കളി സി പി എമ്മും- ബി ജെ പിയും അവസാനിപ്പിക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button