Devotional

സൗമ്യഭാവത്തില്‍ അനുഗ്രഹം ചൊരിയുന്ന ദേവതമാര്‍

ഹൈന്ദവ ദേവഗണങ്ങളില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങളുണ്ടെന്നാണ് ഐതീഹ്യം. ഇതില്‍ സൗമ്യ ഭാവത്തിലും രൗദ്രഭാവത്തിലുമുള്ള ദേവതകളേയും ദേവിമാരേയും നമ്മള്‍ ആരാധിക്കുന്നുണ്ട്. ഇതില്‍ സൗമ്യ ഭാവത്തിലുള്ള ദേവീ-ദേവന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം..
ഗണപതി, ശ്രീകൃഷ്ണന്‍, വിഷ്ണു, ശ്രീരാമസ്വാമി, പത്‌നീസമേതനായ ശാസ്താവ്, പാര്‍വ്വതി,
സരസ്വതി, മഹാലക്ഷ്മി, മഹേശ്വരി, ഭുവനേശ്വരി, ഹനുമാന്‍, ദക്ഷിണാമൂര്‍ത്തി, ശിവശങ്കരന്‍, മലങ്കുറത്തി, മലങ്കുറവന്‍, നവഗ്രഹസ്ഥാനങ്ങള്‍, ഗുരു, ഗുരുനാഥന്‍, പാര്‍വ്വതീസമേതനായ ശിവമൂര്‍ത്തി, ശ്രീമുരുകന്‍, ത്രിമൂര്‍ത്തികള്‍ എന്നിവരെ സൗമ്യദേവതമാര്‍ എന്നാണ് പറയുന്നത്. മൂര്‍ത്തികളില്‍ കാളഭൈരവന്‍, കുരിക്കന്‍മാര്‍, ഗുരുസ്ഥാനം, വല്യങ്ങാര്‍, വല്യമ്പോറ്റി, മുത്തപ്പന്‍, ഒടക്കുട്ടി, മുത്തപ്പായി, വല്ലിഞ്ചി തുടങ്ങിയവരും സൗമ്യദേവാമൂര്‍ത്തികളില്‍ തന്നെവരുന്നതാണ്.

shortlink

Post Your Comments


Back to top button