KeralaNews

കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

കൊച്ചി: കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ അന്തേവാസികളായ 20 പെൺകുട്ടികളാണ് കെട്ടിടത്തിന്റെ ടെറസിൽ കയറിനിന്നു ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. എഡിഎം ഏണിവച്ചു മുകളിലെത്തി കുട്ടികളുമായി ചർച്ച നടത്തി. ചിൽഡ്രൻസ് ഹോമിൽ അടിസ്ഥാന സൗകര്യങ്ങൾ പലതും ഇല്ലെന്നും വാർഡൻമാർ പീഡിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരാതിപ്പെട്ടാണു കുട്ടികൾ ടെറസിൽ കയറി നിന്ന് ഭീഷണി മുഴക്കിയത്. പി.ടി.തോമസ് എംഎൽഎയും സ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button