NewsIndia

സൗമ്യവധക്കേസില്‍ ഹാജരാകാന്‍ തയ്യാറെന്ന് കട്ജു

ന്യൂഡൽഹി:നിയമപ്രശ്‌നം ഒഴിവാക്കിയാൽ സൗമ്യവധക്കേസില്‍ ഹാജരാകുമെന്ന് സുപ്രീം കോടതി മുൻ ജ‍ഡ്ജി മാർക്കണ്ഡേയ കട്ജു.മുന്‍സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ കോടതിയില്‍ ഹാജരാവുന്നതിന് തനിക്ക് ഭരണഘടനപരമായ വിലക്കുണ്ടെന്നും, എന്നാല്‍ ഈ നിയമ പ്രശ്നം പരിഹരിച്ചാൽ തുറന്ന കോടതിയില്‍ ഹാജരായി സൗമ്യവധക്കേസിലെ തന്റെ നിലപാടുകള്‍ വിശദീകരിക്കാന്‍ തയ്യാറാണെന്ന് കട്ജു വ്യക്തമാക്കി.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെയുള്ള പുന:പരിശോധന ഹര്‍ജി പരിഗണിക്കവേയാണ് ഇൗ വിഷയത്തില്‍ കോടതിയെ വിമര്‍ശിച്ച മാര്‍ക്കണ്ഡേയ കാട്ജുവിനോട് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കുവാന്‍ സുപ്രീകോടതി ആവശ്യപ്പെട്ടത്.എന്നാൽ ഭരണഘടനയുടെ 124(7) വകുപ്പ് പ്രകാരം വിരമിച്ച ജഡ്ജിക്ക് കോടതിയില്‍ ഹാജരാകുന്നതിന് വിലക്കുണ്ടെന്നും ഈ നിയമം ഒഴിവാക്കിയാൽ കോടതിയിൽ ഹാജരാകുമെന്നും തന്റെ നിലപാടുകൾ വിശദീകരിക്കുമെന്നും കട്ജു പറഞ്ഞു.തന്റെ ഔദ്യോഗികഫേസ്ബുക്ക് പേജിലൂടെയാണ് കാട്ജു ഇക്കാര്യം വ്യക്തമാക്കിയത്.

ഹാജരാകണമെന്ന് ഇതുവരെ സുപ്രീം കോടതിയിൽനിന്ന് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ കേരള സർക്കാരിന്റെ അഭിഭാഷകന്‍ ഇതേക്കുറിച്ച് തന്നോട് വിശദീകരിച്ചിരുന്നുവെന്നും കാട്ജു ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button