KeralaIndiaNewsInternationalGulf

സോറിയാസിസിനുള്ള മരുന്നുമായി പോയ യുവാവ് കുവൈറ്റിൽ എയർ പോർട്ട് പരിശോധനയിൽ കുടുങ്ങി; ജയിലിലായി

 

കൊല്ലം: കുവൈറ്റിൽ ജോലി തേടിപ്പോയ യുവാവ് എയർപോർട്ടിലെ പരിശോധനയിൽ കുടുങ്ങി ജയിലിലായതായി സൂചന. സോറിയാസിസിനുള്ള ആയുർവേദ മരുന്നുകൾ കൈവശം വെച്ചതിനാണ് അറസ്റ്റ്.കൊല്ലം കോയിവിള തേവലക്കര ഓലക്കാട്ടുവിളയിൽ ഖാലിദ് (28) ആണ് അറസ്റ്റിലായത്.

ത്വക്ക് സംബന്ധമായ അസുഖങ്ങളുള്ളതിനാൽ ആയുർവേദ മരുന്ന് ഖാലിദ് കൂടെ കരുതുകയായിരുന്നു. ഡോക്ടറുടെ ഉപദേശപ്രകാരമാണ് മരുന്ന് കൊണ്ടുപോയതെങ്കിലും കുവൈറ്റിൽ കൊണ്ടുപോകാൻ സാധിക്കുന്ന മരുന്നുകളുടെ ലിസ്റ്റിൽപെട്ടതല്ലാത്തതിനാലാണ് ഖാലിദ് കുടുങ്ങിയത്.ഖാലിദിനെ കുറിച്ച് വിവരങ്ങളൊന്നുമില്ലാതെയായപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഖാലിദ് പിടിയിലായ വാർത്ത അറിയുന്നത്.

കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ സർക്കാരിന്റെയും ഇടപെടലുണ്ടായാൽ മാത്രമേ ഖാലിദിന് മോചനം ഉണ്ടാവൂ എന്നാണു ബന്ധുക്കൾ പറയുന്നത്.ഇക്കാര്യത്തിൽ അടിയന്തിര ഇടപെടലുണ്ടാകാൻ ബന്ധുക്കൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button