India

ദീപാവലിക്ക് ജനങ്ങള്‍ സൈനികര്‍ക്ക് ആശംസകള്‍ അയയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

ന്യൂഡല്‍ഹി : ദീപാവലിക്ക് ജനങ്ങള്‍ സൈനികര്‍ക്ക് കത്തുകളും, ആശംസകളും അയയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സന്ദേശ് ടു സോള്‍ജിയേഴ്‌സ് എന്ന വീഡിയോ ക്യാംപയിനിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദര്‍ശന്‍ എന്നിവയ്ക്ക് പുറമെ മറ്റ് സോഷ്യല്‍ മീഡിയ സംവിധാനവും നരേന്ദ്രമോദി ആപ്പ്, mygov.in, എന്നിവയും ഇതിനായി ഉപയോഗിക്കാമെന്ന് ക്യാംപയിനിലൂടെ  മോദി അറിയിച്ചു.

നരേന്ദ്രമോദി ആപ്പിലൂടെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകളും ആശംസകളും പോസ്റ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ടായിരിക്കും. അടുത്ത 10 ദിവസത്തിനുള്ളില്‍ 10 കോടിയോളം വരുന്ന ജനങ്ങള്‍ ഈ ക്യാംപയിന്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ദീപാവലി ആഘോഷിക്കുന്ന സമയത്ത് വീട്ടില്‍ നിന്നും അകന്ന് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് ആശംസ അറിയിക്കുന്നതോടെ അവരെയും ആഘോഷത്തിന്റെ ഭാഗമാക്കാമെന്നാണ് ക്യാംപയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. 2014 ല്‍ പ്രളയത്തില്‍ അകപ്പെട്ട ജമ്മു കശ്മീര്‍ ജനങ്ങളോടൊപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം, 2015 ല്‍ സിയാച്ചിനിലെ സൈനികരോടൊപ്പവുമായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button