NewsIndia

ജയലളിതയുടെ രോഗശാന്തിക്ക് പാല് കൊണ്ട് അർച്ചന

പുതുച്ചേരി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ പാല്‍ കുടങ്ങളുമായി ഘോഷയാത്ര നടത്തി. പുതുച്ചേരിയിലെ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരും പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. പാൽ കുടങ്ങൾ തലയിലേറ്റിയും, ജയലളിതയുടെ ഛായാചിത്രം പിടിച്ചുമായിരുന്നു ഘോഷയാത്ര. ഇതിന് ശേഷം അമ്പലങ്ങളിൽ പ്രത്യേക അര്‍ച്ചനയും നടത്തി. മൈസൂരിലും ജയലളിതയുടെ രോഗമുക്തിക്കുവേണ്ടി പ്രാര്‍ഥനകള്‍ നടന്നു. തങ്ങളുടെ നേതാവിന്‍റെ പെട്ടെന്നുള്ള രോഗശാന്തിക്കായി രഥം വലിച്ച്‌ പ്രാര്‍ഥിച്ചതെന്ന് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button