KeralaNews

തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

തിരുവനന്തപുരം;വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ തെരുവുനായ്ക്കള്‍ ആക്രമിച്ച്‌ ഗുരുതരമായി പരുക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവന്‍ (90) മരിച്ചു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരണം. ഇന്നു പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം.

വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റു. ഉടന്‍തന്നെ രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button