Latest NewsKeralaNews

കോടതിയലക്ഷ്യം: ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാമിന് സുപ്രിംകോടതിയുടെ കോടതി അലക്ഷ്യ നോട്ടീസ്. തെരുവ് നായയുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാത്തതിലാണ് കോടതിയലക്ഷ്യ നോട്ടീസ്. 2015 നവംബറില്‍ ആണ് ഡോളിയെ തെരുവ് നായ കടിച്ചത്.

നായ അക്രമിക്കുന്നതു കണ്ട നാട്ടുകാരാണു ഡോളിയെ രക്ഷപ്പെടുത്തിയത്. നായയെ ഇവർ തല്ലിക്കൊല്ലുകയും ചെയ്തു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം തിരികെ വീട്ടിലെത്തിയ ഡോളിയെ 15 ദിവസത്തിനുശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും, ശേഷം മരണം സംഭവിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button