Kerala

കളിച്ചുക്കൊണ്ടിരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി!

കോഴിക്കോട്: മരണപ്പെട്ട വയോധികനു പിന്നാലെ രണ്ടു വയസ്സുകാരിക്കും തെരുവുനായയുടെ ആക്രമണം. കോഴിക്കോട് പൂളക്കടവിലാണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്ത് കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെ നായ കടിക്കുകയായിരുന്നു.

പൂളക്കടവ് സ്വദേശി റാഷിദിന്റെ മകള്‍ ഫാത്തിമയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഫാത്തിമയുടെ മുഖത്തും കഴുത്തിലുമാണ് നായ കടിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അമ്മ പട്ടിയെ അടിച്ചോടിക്കുകയായിരുന്നു.

പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകള്‍ക്കുശേഷം കുട്ടിയെ വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button