NewsIndia

ഇന്ത്യൻ വിപണിയിൽ കുതിച്ചുയർന്ന് ഐ ഫോൺ

ഇന്ത്യയില്‍ ആപ്പിളിന്റെ ഐഫോണിന് നല്ലകാലം. ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനിച്ചപ്പോള്‍ രാജ്യാന്തര തലത്തിൽ കമ്പ നിയുടെ വാര്‍ഷിക വരുമാനവും ലാഭവും കനത്ത ഇടിവ് നേരിടുമ്പോഴാണ് ഇന്ത്യയില്‍ ആപ്പിളിന് നേട്ടമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 2016 സാമ്പത്തിക വര്‍ഷത്തില്‍ 50 ശതമാനം വില്‍പ്പനയാണ് കൂടിയത്.

ചൈന പോലെ തന്നെ ഇന്ത്യ വലിയ വിപണി എന്ന നിലയില്‍ കമ്പ നിക്ക് ഇത് വലിയ നേട്ടമായി മാറുമെന്നും ആപ്പിള്‍ സി ഇ ഒ ടിം കുക്ക് പറഞ്ഞു. 2015 ഒക്ടോബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ 2.5 ദശലക്ഷം ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ എത്തിച്ചത്. ഈ രീതിയിലാണ് ആപ്പിളിന്റെ വളർച്ചയെങ്കിൽ ഇന്ത്യയില്‍ സാംസങിന്റെ ഒന്നാം സ്ഥാനം ആപ്പിൾ തട്ടിയെടുക്കുമെന്നും ഐഫോണ്‍ 7 ഗ്യാലക്സി നോട്ട് 7 നെ പിന്നിലാക്കുമെന്നും സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button