KeralaNewsIndiaInternationalGulf

കേരളത്തിലെ ലക്ഷക്കണക്കിന് മലയാളി നേഴ്‌സുമാർക്ക് അവസരമൊരുക്കി ഖത്തറിലെ ഏറ്റവും വലിയ റിക്രൂട്ട് മെന്റ്

ദോഹ:ഖത്തര്‍ ആരോഗ്യ മന്ത്രാലയം രണ്ടായിരത്തഞ്ഞൂറോളം ഒഴിവുകളിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. മലയാളി നേഴ്‌സുമാർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്.ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് പുതിയ നിയമനങ്ങള്‍.

അഡ്മിനിസ്‌ട്രേഷന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ഖത്തരികളെ മാത്രമായിരിക്കും നിയമിക്കുക.തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്ന് ഈ ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിലാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ പതിനയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.കടുത്ത തൊഴില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഖത്തറില്‍ രണ്ടായിരത്തിലധികം ഒഴിവുകള്‍ പ്രഖ്യാപിക്കുന്നത്.

ഇത്രയുമധികം ആളുകളെ ഒന്നിച്ച് നിയമിക്കുന്നത് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.സ്വദേശികളെ കൂടാതെ വിദേശികള്‍്ക്കും പുതിയ തസ്തികകളില്‍ നിയമനം നല്കും.മലയാളി നഴ്‌സുമാര്‍ക്ക് ഉള്‍പ്പടെ ക്ലിനിക്കൽ വിഭാഗത്തിലേക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button