Latest NewsNewsIndiaGulfQatar

ഇന്ത്യക്കായി 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ്

ഖത്തര്‍ എയര്‍വേയ്സിന്റെ 'വി കെയര്‍' പദ്ധതിക്ക് കീഴിലാണ്​ സൗജന്യമായി എത്തിക്കുന്നത്​.

ദോഹ: കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി ഖത്തർ. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ 300 ടണ്‍ സഹായ വസ്തുക്കളുമായി ഖത്തര്‍ എയര്‍വേയ്സ്​ കാര്‍ഗോ വിമാനങ്ങൾ ദോഹ വിമാനത്താവളത്തില്‍ നിന്ന്​ പുറപ്പെട്ടു​​.

read also:രോഗമുക്തി നിരക്കിൽ പ്രതീക്ഷാ വഹമായ പുരോഗതി; മഹാരാഷ്ട്രയിലും ഡൽഹിയിലും കോവിഡ് കേസുകൾ കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്രം

പി.പി.ഇ കിറ്റ്, ഓക്സിജന്‍ കണ്ടെയ്​നറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്ക്​ പുറമെ വ്യക്തികളും കമ്ബനികളും സംഭാവന ചെയ്ത ധനസഹായവും ഉള്‍പ്പെടുന്ന സാധനങ്ങൾ നൂറ് ടണ്‍ വീതം മൂന്ന് വിമാനങ്ങളിലായാണ് എത്തിക്കുക. ഡല്‍ഹി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ ‘വി കെയര്‍’ പദ്ധതിക്ക് കീഴിലാണ്​ സൗജന്യമായി എത്തിക്കുന്നത്​.

ദോഹ ഹമദ്​ വിമാനത്താവളത്തില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബാകിര്‍ കോവിഡ് രണ്ടാം തരംഗത്തില്‍ വിഷമതകളനുഭവിക്കുന്ന ഇന്ത്യക്കാരുടെ വേദനകളില്‍ പങ്കുചേരുന്നതായും പിന്തുണ തുടരുമെന്നും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button