Latest NewsNewsGulf

സാമ്പത്തിക പ്രതിസന്ധി; ഖത്തറിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയേക്കും

ദോഹ: കോവിഡ് മഹാമാരി വിതച്ച പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഖത്തറിലും കടുത്ത ചെലവ് ചുരുക്കൽ നടപ്പാക്കിയിരിക്കുകയാണ്. ഖത്തറില വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌.

സ്വദേശികളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം 30% വെട്ടിച്ചുരുക്കാന്‍ ധനമന്ത്രാലയം ഇതര മന്ത്രാലയങ്ങള്‍ക്കും ബന്ധപ്പെട്ട മറ്റു സംസ്‌ഥാനങ്ങൾക്ക് നിര്‍ദേശം നല്‍കിയതായി ടിവി ചാനലായ അല്‍ ജസീറയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ജൂണ്‍ മാസം മുതല്‍ വേതനം വെട്ടിക്കുറയ്‌ക്കല്‍ പ്രാബല്യത്തിലാക്കാനാണ്‌ നിര്‍ദേശം. ആവശ്യമെങ്കില്‍ രണ്ടുമാസത്തെ മുന്‍കൂര്‍നോട്ടീസ്‌ നല്‍കി ജീവനക്കാരെ ലേ ഓഫ്‌ ചെയ്യാനും നിര്‍ദേശമുണ്ടെന്ന്‌ രാജ്യാന്തര സാമ്ബത്തിക വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗിനെ ഉദ്ധരിച്ചുള്ള അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ കത്തു കണ്ടതായാണ്‌ ബ്ലൂംബര്‍ഗ്‌ അവകാശപ്പെടുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ ഖത്തര്‍ ഗവണ്‍മെന്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ഓഫിസിന്റെ ഔദ്യോഗിക പ്രതികരണം ഇനിയും ലഭ്യമായിട്ടില്ല.

ലോക്‌ഡൗണും എണ്ണ വിലയിടിവും സൃഷ്‌ടിച്ച അപ്രതീക്ഷിത പ്രതിസന്ധി എല്ലാ ഗള്‍ഫ്‌ രാജ്യങ്ങള്‍ക്കും ഭാരിച്ച സാമ്ബത്തിക ബാധ്യതയാണ്‌ വരുത്തിവച്ചത്‌. 2022ലെ ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരവേദിയായ ഖത്തറിന്‌ 20-21 വര്‍ഷങ്ങളില്‍ സ്‌റ്റേഡിയം നിര്‍മാണത്തിനും അടിസ്‌ഥാനസൗകര്യ വികസനത്തിനുമായി വന്‍തുക ചെലവഴിക്കേണ്ടതുണ്ട്‌. ഈ ഏപ്രിലില്‍ ഖത്തര്‍ 1,000കോടി ഡോളര്‍ കടമെടുത്തിരുന്നു.

വന്‍തോതില്‍ വിദേശികള്‍ പണിയെടുക്കുന്ന ഖത്തര്‍ എയര്‍വേയ്‌സ്‌, ഖത്തര്‍ പെട്രോളിയം എന്നിവ ജീവനക്കാരെ കുറയ്‌ക്കുമെന്ന്‌ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ കണക്കനുസരിച്ച്‌ ഖത്തര്‍ എയര്‍വേയ്‌സില്‍ 47,000ല്‍ അധികം ജീവനക്കാരാണ്‌ ഉള്ളത്‌. ലോകമൊട്ടാകെ എയര്‍ലൈന്‍സുകള്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ജീവനക്കാരെ നിലനിര്‍ത്തുന്നത്‌ തങ്ങളാണെന്നാണ്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ സിഇഒ അക്‌ബര്‍ അല്‍ബേക്കര്‍ അടുത്തിടെ പറഞ്ഞത്‌.

ALSO READ: ഇന്ത്യ-ചൈന തർക്കം; ലോകത്തിലെ ഏറ്റവും കരുത്തുറ്റ പങ്കാളി ആർക്കൊപ്പം? ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പറഞ്ഞത്

ശമ്ബളം വെട്ടിക്കുറക്കുന്നതിനു പുറമേ വിദേശി ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ ചിലതും റദ്ദാക്കുമെന്ന്‌ അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ഷികാവധിക്ക്‌ നാട്ടില്‍ പോകുന്നതിനു ലഭിച്ചിരുന്ന വിമാനടിക്കറ്റ്‌, പലിശരഹിത വായ്‌പകള്‍ എന്നിവയൊക്കെ ഒഴിവാക്കപ്പെടും. വിമാനടിക്കറ്റ്‌ തൊഴില്‍ കരാറില്‍ ഖത്തറിലേക്ക്‌ എത്തുമ്ബോഴും ജോലി അവസാനിപ്പിച്ച്‌ രാജ്യംവിടുമ്ബോഴും മാത്രമാക്കി ചുരുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button