KeralaNews

കേസിനെ പോസിറ്റിവായി കാണുന്നു ;മതവിവേചനം ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ഇനിയും അത് തുടരും; കെ പി ശശികല

തിരുവനന്തപുരം: തനിക്കെതിരായ കേസ് കോടതിയില്‍ എത്തിയാല്‍ താന്‍ അഗ്നിശുദ്ധി തെളിയിക്കുമെന്നും കേസ് എന്ന ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കെ പി ശശികല. തന്റെ പ്രസംഗങ്ങള്‍ മതപരമായ വിവേചനത്തെ കുറിച്ചായിരുന്നു. ഈ വിവേചനം ചൂണ്ടിക്കാട്ടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് ഇനിയും തുടരുമെന്നും ശശികല ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.തനിക്കെതിരായ കേസിനെ പോസിറ്റീവായാണ് കാണുന്നതെന്നും ഹിന്ദു ഐക്യവേദി നേതാവ് പറഞ്ഞു.തന്നെ വര്‍ഗീയ പ്രഭാഷകയാണെന്ന് വരുത്തീതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള കേസ് കോടതിയിലെത്തിയാല്‍ സ്വന്തം ഭാഗം തെളിയിക്കാനാകും.

കേസിനെ താന്‍ ഭയക്കുന്നില്ലെന്നും അതിനെ ധൈര്യമായി നേടിരുമെന്നും അവര്‍ പറഞ്ഞു. കോടതിയില്‍ വായില്‍ തോന്നിയത് പറയാനാകില്ല, സ്വന്തം ഭാഗം തെളിയിക്കാന്‍ സൗകര്യമുണ്ടാകും. ഇങ്ങനെ തെളിയിക്കണമെന്ന ആവശ്യമുണ്ടായിട്ടല്ല. എങ്കിലും പ്രഭാഷണം നേരിട്ട് കോള്‍ക്കാത്തവരും, അടര്‍ത്തിയെടുത്ത ഭാഗങ്ങള്‍ കേട്ട് തെറ്റിദ്ധരിച്ചവരും തന്നെ ശരിയായി മനസിലാക്കാന്‍ ഈ കേസ് ഉപകരിക്കുമെന്നും ശശികല വ്യക്തമാക്കി.മതവിവേചനം ചൂണ്ടിക്കാട്ടിയതു കൊണ്ടാണ് തനിക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും ശശികല പറഞ്ഞു.ഇത്തരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കണമെങ്കില്‍ വിവേചനം ഒഴിവാക്കുക എന്നതാണ് എളുപ്പവഴി.അഡ്വ.സി ഷുക്കൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശശികലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതിനും ഒത്തൊരുമിച്ച്‌ ജീവിക്കുന്ന കേരളീയരെ അകറ്റാനും പരസ്പരം ശത്രുതയുണ്ടാക്കുവാനും ഉദ്ദേശിച്ചുള്ളതുമാണ് പ്രസംഗങ്ങളെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത് ,ഒഡീഷ, യു.പി എന്നിവിടങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തില്‍ പ്രസംഗിച്ചെന്നും പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button