NewsIndiaInternational

ഏറ്റുമുട്ടലില്‍ പിടികൂടി കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹത്തോടും ക്രൂരത കാട്ടി പാക് ഭീകരർ

 

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വികൃതമാക്കി. സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുപ്വാരയിലെ മച്ചിലിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികനെ ഭീകരര്‍ പിടികൂടിയത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കി നിയന്ത്രണരേഖയില്‍ ഉപേക്ഷിച്ചു.സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടതായി സൈനിക വക്താവ് അറിയിച്ചു.

ഇത് പാകിസ്ഥാന്റെ ഔദ്യോഗികവും അല്ലാതെയുമുള്ള തീവ്രവാദി സംഘങ്ങളുടെ കാടത്തമാണ് കാണിക്കുന്നത്. ഇതിന് ശക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യം നല്‍കുമെന്നും സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിയന്ത്രരേഖ മറികടന്ന് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തില്‍ രണ്ടു സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ, പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതായും 15 പാക് സൈനികരെ വധിച്ചതായും ബിഎസ്‌എഫ് അറിയിച്ചു.രണ്ടു ദിവസത്തിനിടെ പാക്ക് വെടിവയ്പില്‍ വീരമൃത്യു വരിക്കുന്ന രണ്ടാമത്തെ സൈനികനാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button