International

മദ്യപിച്ച് വാഹനം ഓടിച്ചു ; പോലീസ് പിടിച്ചപ്പോള്‍ യുവതി ചെയ്തത് അല്‍പം കടന്ന കാര്യം

ടൊറന്റോ : മദ്യപിച്ച് വാഹനം ഓടിയ്ക്കുമ്പോള്‍ പോലീസ് പിടിയ്ക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ടൊറന്റോയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകും. മദ്യപിച്ച് വാഹനം ഓടിച്ച സാലി ബ്രൗണ്‍ എന്ന യുവതി ചെയ്തത് കുറച്ച് കടുത്ത കാര്യമായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചത് പിടിച്ചപ്പോള്‍ യുവതി പേലീസുകാരന്റെ അടുത്ത് ലൈംഗിക താല്പര്യത്തോടെ സമീപിക്കുകയായിരുന്നു. സംഭവം കോടതിയിലെത്തി.

സാലി ബ്രൗണ്‍ എന്ന യുവതി പാര്‍ക്കിങ് ഏരിയയിലെ ഒരു കാറില്‍ കൊണ്ടിടിച്ചിട്ടാണത്രെ വണ്ടി നിര്‍ത്തിയത്. വാഹനം ഓടിക്കുന്ന രീതി കണ്ടപ്പോഴേ പോലീസുകാര്‍ക്ക് സംശയം തോന്നി. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നിര്‍ത്തിയത് വേറെ വാഹനത്തില്‍ ഇടിച്ചാണെന്ന് മാത്രം. പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തി. സാലി ബ്രൗണിന് ബ്രീത്ത് അനലൈസര്‍ നല്‍കി അതിലേക്ക് ഊതാന്‍ പറഞ്ഞു. പക്ഷേ അനലൈസറിന് ചെറിയ എന്തോ പ്രശ്‌നമുണ്ടായിരുന്നു. ബ്രീത്ത് അനലൈസര്‍ എങ്ങനെ ഉപയോഗിക്കണം എന്നായി യുവതിയുടെ സംശയം. ബലൂണ്‍ ഊതി വീര്‍പ്പിക്കുന്നതുപോലെ ഊതിയാല്‍ മതി എന്ന് പോലീസുകാരന്‍ മറുപടിയും നല്‍കി. കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞുകൊടുക്കുന്നതിനിടെ യുവതി ലൈംഗിക താല്പര്യത്തോടെ സമീപിക്കുകയായിരുന്നുവെന്നാണ് പോലീസുകാരന്‍ വ്യക്തമാക്കിയത്. മദ്യപിച്ചാണ് താന്‍ വാഹനം ഓടിച്ചത് എന്ന കാര്യം യുവതി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗിക താത്പര്യത്തോടെ പോലീസുകാരനെ സമീപിച്ചു എന്ന ആരോപണം അവര്‍ നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button