
തൃശൂർ: കുറുനരി ആക്രമണത്തില്‍ 14കാരിക്ക് പരിക്ക്. ചേർപ്പ് പെരുമ്പിള്ളിശ്ശേരി ജനമൈത്രി നഗറിലാണ് സംഭവം. കാട്ടുക്കാരന്‍ വീട്ടില്‍ ഷാജു- സൗമ്യ ദമ്പതികളുടെ മകള്‍ സിയമോള്‍ക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെയായിരുന്നു ആക്രമണം.
വളര്‍ത്തുനായയെ ആക്രമിക്കനെത്തിയ കുറുനരിയെ ഓടിച്ചുവിടാന്‍ കുട്ടികള്‍ ശ്രമിക്കുന്നതിനിടെയാണ് വീടിനു സമീപം വച്ച് കുട്ടിക്ക് കടിയേറ്റത്. മുളങ്കുന്നത്തുക്കാവ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ച് പേ വിഷത്തിനെതിരായ കുത്തിവയ്പ്പെടുത്തു.
Post Your Comments