NewsLife Style

ഇഷ്ട നിറം പറയും നിങ്ങളുടെ വ്യക്തിത്വം

നിറങ്ങൾ നമ്മുടെ വികാരങ്ങളെ, പ്രവൃത്തികളെ, ചുറ്റുമുള്ള കാര്യങ്ങളോടുള്ള പ്രതികരണത്തെ ഒക്കെയും സ്വാധീനിക്കുന്നുണ്ട്‌. ഇവയെ മുൻനിർത്തി പല പഠനങ്ങളും നടത്തിയിട്ടുണ്ട്. നമ്മുടെ ഇഷ്ട നിറം നമ്മളെ കുറിച്ച്‌ ഏറെ പറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോ നിറങ്ങൾ ഓരോന്നിനെ പ്രതിധ്വനിക്കുന്നു. ഉദാഹരണത്തിന് ഓറഞ്ച് ഊര്‍ജസ്വലതയെ പ്രതിധ്വനിപ്പിക്കുന്നു, നീല സമാധാനത്തെ സൂചിപ്പിക്കുന്നു. ഇങ്ങനെ ഏത്‌ നിറത്തിനാണ്‌ നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത്‌ എന്നത്‌ നിങ്ങളുടെ വ്യക്തിത്വത്തെ അറിയാനുള്ള സൂചനയാണ്‌.

പരിശുദ്ധിയുടെയും നിഷ്‌കളങ്കതയുടെയും ലാളിത്യത്തിന്റെയും നിറമായ വെളുപ്പിന്‌ യുവത്വവും പരിശുദ്ധിയുമായി ശക്തമായ ബന്ധമുണ്ട്‌. നിങ്ങള്‍ പ്രായമുള്ള ആളാണെങ്കില്‍ വെളുപ്പിനോടുള്ള ഇഷ്ടം സൂചിപ്പിക്കുന്നത്‌ പൂര്‍ണതയോടും അസാധ്യമായ ആദര്‍ശങ്ങളോടുമുള്ള അഭിനിവേശമാണ്‌. നഷ്ടമായ യൗവനവും ഉന്‍മേഷവും തിരിച്ചു പിടിക്കാനുള്ള ശ്രമം കൂടിയാകാം ഇത്‌. ലളിത ജീവിതത്തോടുള്ള ആഗ്രഹവും ഇത്‌ സൂചിപ്പിക്കും.

ചുവപ്പ്‌ തിരഞ്ഞെടുക്കുന്ന വ്യക്തികള്‍ വളരെ പ്രസന്നരും, ഉശിരുള്ളവരും ഊര്‍ജ്ജസ്വലരും ആയിരിക്കും. ശുഭാപ്‌തി വിശ്വാസികളായ ഇവര്‍ ഒരിക്കലും വിരസത സഹിക്കില്ല. ഇവര്‍ അശ്രദ്ധരോ അന്തര്‍മുഖരോ ആയിരിക്കില്ല. അതിനാല്‍ സ്വന്തം പോരായ്‌മകളെ കുറിച്ച്‌ അറിവില്ലാത്തവരായിരിക്കും. അതിനാല്‍ അവര്‍ക്ക്‌ നിഷ്‌പക്ഷരായിരിക്കാന്‍ കഴിയില്ല മറ്റുള്ളവരുടെ എന്ത്‌ തെറ്റ്‌ കണ്ടാലും കുറ്റപ്പെടുത്തും.

മെറൂണ്‍ ഇഷ്ടപ്പെടുന്നവരെ എല്ലാവരും ഇഷ്ടപ്പെടുന്നവരും സാധാരണക്കാരുമായി പാകപ്പെടുത്തി എടുത്തേക്കാം. ജീവിതത്തില്‍ തകര്‍ന്നിട്ടും മുന്നോട്ട്‌ പോകുന്നവരാണ്‌ ഈ നിറം ഇഷ്ടപ്പെടുന്നവരിലേറെയും. ഇത്തരക്കാർ അച്ചടക്കം ശീലമാക്കിയവരായിരിക്കും. കഠിനമായ അനുഭവങ്ങളിലൂടെ വളര്‍ന്ന്‌ വിജയം നേടുന്നവരായിരിക്കും ഇവര്‍. സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും നിറമാണ്‌ പിങ്ക്. പിങ്ക്‌ ഇഷ്ടപ്പെടുന്ന സ്ത്രീകൾ മാതൃഭാവമുള്ളവരായിരിക്കും. പിങ്ക്‌ ഇഷ്ടപ്പെടുന്ന വ്യക്തകള്‍ സംരക്ഷണവും, പ്രത്യേക പരിചരണവും ആഗ്രഹിക്കുന്നവരായിരിക്കും. ഇവര്‍ സ്‌നേഹിക്കപ്പെടാന്‍ ഇഷ്ടമുള്ളവരും സംരക്ഷണവും സുരക്ഷിതമായ ജീവിതവും ആഗ്രഹിക്കുന്നവരും ആയിരിക്കും. സൗന്ദര്യത്തോടയും ആഢംബരത്തോടെയും പ്രത്യക്ഷപ്പെടാന്‍ ഇവര്‍ ചിലപ്പോള്‍ ആഗ്രഹിക്കും. പിങ്ക്‌ ഇഷ്ടപ്പെടുന്നവരും സൗമ്യരും ആകര്‍ഷകത്വമുള്ളവരും ആയിരിക്കും.

ഓറഞ്ച്‌ ഇഷ്ടപ്പെടുന്നവര്‍ ചുറുചുറുക്കുള്ളവരും തമാശകള്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും. സമൂഹവുമായി ഇടപഴികിജീവിക്കുന്നവരായിരിക്കും ഇവര്‍. ഇവര്‍ ആള്‍ക്കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നവരും നല്ല പ്രകൃതക്കാരും പ്രശസ്‌തരും ആയിരിക്കും. യുവത്വം, ശക്തി, ധൈര്യം, ആകാംഷ,പരിശ്രമം എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ്‌ ഓറഞ്ച്‌. മഞ്ഞ തിരഞ്ഞെടുക്കുന്നവര്‍ സാഹസികരും അസാധാരണത്വവും ആത്മസംതൃപ്‌തി തിരയുന്നവരും ആയിരിക്കും. മഞ്ഞ നിറം ഇഷ്ടപ്പെടുന്നവര്‍ പ്രസന്നമായ വ്യക്തിത്വം ഉള്ളവരായിരിക്കും. ഇവര്‍ നല്ല ബിസിനസ്സ്‌ തലവന്‍മാരും രസികരും ആയിരിക്കും. ബുദ്ധിയുടെ നിറമാണിത്‌. മനസ്സു കൊണ്ട്‌ എല്ലാ കാര്യങ്ങളും ചെയ്യുന്നവരായിരിക്കും ഈ നിറം ഇഷ്ടപ്പെടുന്നവര്‍.

പച്ച പ്രതീക്ഷ, സമാധാനം, പുതുമ എന്നിവയെ ആണ്‌ പ്രതിഫലിപ്പിക്കുന്നത്‌. സ്വതന്ത്രചിന്താഗതിക്കാരായ ഇവര്‍ സമൂഹവുമായി ഇടപെടുന്നവരും സമാധാനത്തിന്‌ കൂടുതല്‍ വില കല്‍പ്പിക്കുന്നവരുമായിരിക്കും. ആത്മാര്‍ത്ഥയും സൗമ്യതയും ആഗ്രഹിക്കുന്നവരാണ്‌ പൊതുവെ ഈ നിറം ഇഷ്ടപ്പെടുക. പച്ച ഇഷ്ടപ്പെടുന്നവര്‍ സ്വയം വളരുന്നവരും പരിഷ്‌കൃതരും സമാധാന പ്രിയരും ആയിരിക്കും.അതിനാല്‍ മറ്റുള്ളവര്‍ ഇവരെ ചൂഷണം ചെയ്‌തേക്കാം. നീലനിറം കരുതലിന്റെയും ആത്മപരിശോധനയുടെയും ഉത്തരവാദിത്വത്തിന്റെയും നിറമാണ്‌. സമാധാനം, സത്യസന്ധത, ക്ഷമത, ആത്മ നിയന്ത്രണം എന്നിവയെ സൂചിപ്പിക്കുന്ന നീല സ്വഭാവത്തിലെ സ്ഥിരതയും ബുദ്ധിയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. നീല നിറം ഇഷ്ടപ്പെടുന്നവര്‍ പ്രതീക്ഷ ഉള്ളവരായിരിക്കും. ഉത്‌കണ്‌ഠ കൂടുതലുള്ള ഇവരുടെ ചഞ്ചല സ്വഭാവം സംശയത്തിന്‌ ഇട നല്‍കും.

ഉയര്‍ന്ന തലത്തില്‍ ജീവിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന നിറമാണ് ലാവെന്‍ഡര്‍. ഹീനമായതൊന്നും ഇവരുടെ ശ്രദ്ധയില്‍പ്പെടില്ല എപ്പോഴും വൃത്തിയായും മനോഹരമായും വസ്‌ത്രധാരണം നടത്തുന്നവരായിരിക്കും ഇവര്‍. സംസ്‌കാരസമ്പന്നവും ഉത്‌കൃഷ്ടവുമായ ജീവിതത്തിന്‌ വേണ്ടി നില കൊള്ളുന്നവരായിരിക്കും ഇവര്‍. ക്രിയാത്മകതയും പരിഷ്‌കാരവും രസികത്വവും ഉള്ള ആകര്‍ഷകമായ പ്രകൃതമായിരിക്കും ഇവരുടേത്‌. മികച്ച വ്യക്തിത്വം,തൃപ്‌തിപ്പെടാന്‍ പ്രയാസം, രസികത്വം, പെട്ടെന്നുള്ള പ്രതികരണം എന്നിവയാണ്‌ പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവരുടെ സവിശേഷതകള്‍. ഇവര്‍ വ്യത്യസ്‌തതയും അതുല്യതയും ആഗ്രഹിക്കുന്നവരായിരിക്കും. എളുപ്പത്തില്‍ ക്ഷോഭിക്കുന്നവരും കാര്യങ്ങള്‍ വിസ്‌തരിച്ച്‌ പറയുന്നവരും കലാപ്രേമികളും ആയിരിക്കും ഇവര്‍. പര്‍പ്പിള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ പാരമ്പര്യങ്ങളെ വ്യതിചലിക്കാനുള്ള പ്രവണത ഉണ്ടാകും അന്തസ്സും സഹിഷ്‌ണുതയും ഉള്ള ഇവര്‍ അധികാരസ്ഥാനം നേടുന്നവരായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button