NewsIndia

ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി അയക്കുന്നത് നാല് കേന്ദ്രങ്ങളില്‍ നിന്ന് : മിലിട്ടറി ഇന്റലിജൻസിന്റെ കണ്ടെത്തൽ

ശ്രീനഗർ:ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടുന്ന നാലു കേന്ദ്രങ്ങൾ കശ്മീർ അതിർത്തിയിൽ സജീവം.ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കീഴിലുള്ളതാണ് ഈ കേന്ദ്രങ്ങളെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മിലിട്ടറി ഇന്റലിജൻസിന്റെ കണ്ടെത്തൽ.സാംബ സെക്ടറിലെ അതിർത്തിഔട്ട് പോസ്റ്റുകളിൽനിന്ന് അഞ്ചു കിലോമീറ്റർ പരിധിക്കുള്ളിലായിട്ടാണ് ഈ കേന്ദ്രങ്ങൾ.

മസ്റൂർ ബാഡാ ഭായ്, സുഖ്മൽ, ചപ്രാൽ, ലൂണി എന്നിവിടങ്ങളിലായാണ് ഭീകരരെ കയറ്റി വിടുന്നതിനുള്ള ഈ ലോഞ്ച്പാഡുകൾ കണ്ടെത്തിയിരിക്കുന്നത്.

ഇവയിൽ ഒരു ലോഞ്ച്പാഡ് കത്തുവയിലെ ഹീരാനഗർ സെക്ടറിലുള്ള പഹർപൂർ ബിഎസ്എഫ് ഔട്ട്പോസ്റ്റിനോട് ചേർന്നാണ്.സൈനിക വസ്ത്രം ധരിച്ച സായുധരായ ഭീകരരെ പാക്കിസ്ഥാന്റെ അതിർത്തി ഔട്ട് പോസ്റ്റായ നൂറുൽ ഇസ്‍ലാമിൽ വൻതോതിൽ നിയോഗിക്കുന്നതായും മസ്റൂർ ബാഡാ ഭായിലുള്ള ലോഞ്ച്പാഡിൽ നിന്നാണ് ഇവരെ എത്തിക്കുന്നതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു..

രണ്ടു വർഷങ്ങൾക്കുമുൻപ് ലഷ്കറെ തോയിബയാണ് ഈ ലോഞ്ച്പാഡുകൾ നിർമിച്ചത്.എന്നാൽ പിന്നീട് ഇവ ജയ്ഷെ മുഹമ്മദ് ഏറ്റെടുക്കുകയായിരുന്നു. ഉറി, പഠാൻകോട്ട്, എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് സമാനമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഇവർക്ക് നൽകുന്നതെന്നും ഇന്റെലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button