NewsIndia

പത്തന്‍കോട്ട് ആക്രമണം : സ്വകാര്യചാനലിന് വിലക്ക്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം സംപ്രേക്ഷണം ചെയ്ത സ്വകാര്യ ഹിന്ദി ചാനലായ എന്‍.ഡി.ടി.വിയെ ഒരു ദിവസത്തേക്ക് വിലക്കണമെന്ന് മന്ത്രിസഭാ സമിതി, വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ആവശ്യപെട്ടു. ഈ വര്‍ഷമാദ്യം നടന്ന പത്താന്‍കോട്ട് ആക്രമണം ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാല്‍ ചാനലിനെ നവംബര്‍ 9 മുതല്‍ നവംബര്‍ 10 വരെ ഒരു ദിവസത്തേക്ക് വിലക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ആക്രമണ സമയത്ത് സൈനികര്‍ സംഭവസ്ഥലത്ത് വന്നിറങ്ങുന്നതും ആക്രമണ രംഗങ്ങളും ചാനല്‍ പുറത്ത് വിട്ടിരുന്നു. കൂടാതെ സൈനികര്‍ താമസിക്കുന്ന സ്‌കൂളുകളുടെയും മറ്റു താമസസ്ഥലങ്ങളെ കുറിച്ചുമുള്ള വിവരങ്ങളും ചാനല്‍ പുറത്ത് വിട്ടു. ഇത് 1994 ലെ കേബ്ള്‍ ടി.വി. നെറ്റ്‌വര്‍ക്ക് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും മന്ത്രിസഭാ സമിതി നിരീക്ഷിച്ചു. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ കാരണങ്ങള്‍ ഉള്ളതിനാല്‍ ഭീകരാക്രമണങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനു മുന്‍പ് തന്നെ മറ്റു പ്രസിദ്ധീകരണങ്ങളിലൂടെ പത്താന്‍കോട് ആക്രമണത്തെ കുറിച്ച് ജനങ്ങള്‍ അറിഞ്ഞിരുന്നു എന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ ആക്രമണം സംപ്രേക്ഷണം ചെയ്തതിലൂടെ സൈനിക നീക്കങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഭീകരക്ക് ലഭിച്ചിരുന്നു എന്നും അതിനെ ന്യായികരിക്കുന്നതാണ് ചാനലിനെതിരെയുള്ള ആദ്യ കുറ്റമെന്ന് മന്ത്രിസഭാ സമിതിയുടെ പ്രതിനിധി പറഞ്ഞു.

shortlink

Post Your Comments


Back to top button