NewsIndiaInternational

ബ്രിട്ടൻ ഇന്ത്യയോട് മാപ്പു പറയണം; ശശി തരൂർ

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടത്തിയ ക്രൂരതകള്‍ക്ക് ബ്രിട്ടന്‍ മാപ്പു പറയണമെന്ന് ശശി തരൂര്‍ എം.പി. ‘ആന്‍ ഇറ ഒഫ് ഡാര്‍ക്ക്നസ്: ദ ബ്രിട്ടീഷ് എമ്പയര്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷ് പ്രധാനമന്ത്രിയോ രാജ്ഞിയോ നടത്തുന്ന ഒരു പ്രായശ്ചിത്തമോ ക്ഷമാപണമോ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ ക്രൂരതകളുടെ വ്യാപ്തി മായിച്ചുകളയുമെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്.

അത് ഉടനെയെങ്ങും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അതിനുള്ള അടിയന്തര നടപടിയായി കോളനിവത്കരണത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ബ്രിട്ടീഷ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക എന്നതാണെന്നും തരൂര്‍ പറഞ്ഞു. . ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് പുസ്തകം പ്രകാശനം ചെയ്തത്.ക്ഷാമത്തിലും കൂട്ടകൊലകളിലും പീഡനങ്ങളിലും പിടിച്ചുപറിയിലും നഷ്ടപ്പെട്ട ജീവനുകളുടെ വില നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ബ്രിട്ടീഷുകാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന മറ്റൊരു കാര്യം, അവരുടെ പുതു തലമുറയെ കഴിഞ്ഞുപോയത് എന്തെന്ന് പഠിപ്പിക്കുകയാണ്.

അല്ലെങ്കിലും ലണ്ടനില്‍ ഇന്നുകാണുന്ന അലങ്കാരം ഉണ്ടാക്കിയെടുത്തത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നാണല്ലോ.’ തരൂർ അഭിപ്രായപ്പെട്ടു.മുൻപ് ജര്‍മന്‍ ചാന്‍സിലറും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ വില്ലി ബ്രാന്‍ഡ്ത് വാര്‍സോ ഗേറ്റോ സന്ദര്‍ശന വേളയില്‍ നാസികള്‍ നടത്തിയ ക്രൂരതകള്‍ക്ക് ജൂതന്മാരോട് ക്ഷമാപണം നടത്തിയിരുന്നു എന്നും തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button