Kerala

മത്സ്യത്തിന്റെ വാലില്‍ അറബിയില്‍ അല്ലാഹുവിന്റെ പേര്; അമ്പരപ്പിക്കുന്ന കാഴ്ച

മലപ്പുറം: പരപ്പനങ്ങാടിയില്‍ അത്ഭുത മത്സ്യത്തെ കാണാന്‍ തിരക്കോട് തിരക്ക്. എന്താണ് ഈ മത്സ്യത്തിന് ഇത്ര പ്രത്യേകത. മത്സ്യത്തിന്റെ വാലില്‍ അറബിയില്‍ അല്ലാഹുവിന്റെ പേര്. മത്സ്യബന്ധനത്തിന് പോയ ലുലു വളളത്തിലെ തൊഴിലാളികള്‍ക്കാണ് അത്ഭുത മത്സ്യങ്ങളെ ലഭിച്ചത്.

രണ്ട് മാന്തല്‍ മത്സ്യത്തിന്റെ വാലില്‍ മഞ്ഞ നിറത്തിലായിരുന്നു അക്ഷരങ്ങള്‍. മുഹമ്മദ്,അല്ലാഹു എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്. മത്സ്യത്തിന് ഏറെ നേരം ജീവന്‍ നിലനിന്നതായി തൊഴിലാളികള്‍ പറയുന്നു. അത്ഭുത മത്സ്യത്തെ കാണാന്‍ പരപ്പനങ്ങാടിയില്‍ നിരവധി ആളുകളാണ് എത്തിയത്. സാധാരണ തവിട്ട് നിറത്തില്‍ കാണപ്പെടാറുളള മാന്തള്‍ മത്സ്യത്തിന്റെ വാലില്‍ മഞ്ഞ നിറം ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

മീന്‍ പിടുത്തക്കാര്‍ മത്സ്യത്തെ കയ്യിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഈ അത്ഭുത മത്സ്യത്തെ വില്പന നടത്താതെ സൂക്ഷിച്ച് വച്ചിരിക്കുകയാണ് വളളത്തിന്റെ ഉടമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button