NewsInternational

തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം

കുവൈറ്റ് സിറ്റി: താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികള്‍ക്കായി കുവൈറ്റില്‍ പ്രത്യേക പാര്‍പ്പിടനഗരം വരുന്നു. സൗത്ത് ജഹറയിലാണ് 20,000 തൊഴിലാളികളെ ഉള്‍ക്കൊള്ളുന്ന പാര്‍പ്പിടനഗരം വരുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള പദ്ധതിയുടെ നിര്‍മാണം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതുമേഖല സ്ഥാപനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ കുവൈത്ത് അതോറിറ്റി ഫോര്‍ പാര്‍ട്ണര്‍ഷിപ് പ്രോജക്ട് ആണ് ലേബര്‍ സിറ്റി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.

ഷെയര്‍ ഹോള്‍ഡിങ് കമ്പനി വഴി ഓഹരികള്‍ സമാഹരിച്ചായിരിക്കും നിര്‍മാണം. ഇത് സംബന്ധിച്ച കരാറില്‍ കെ.എ.പി.പിയും വിവിധ കമ്പനികളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. സൗത്ത് ജഹറയില്‍ പത്തുലക്ഷം സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്ത് ആരംഭിക്കാനിരിക്കുന്ന നിര്‍ദിഷ്ട ലേബര്‍ സിറ്റിയില്‍ 20,000 തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. ആരോഗ്യ കേന്ദ്രങ്ങള്‍, വിനോദത്തിനും വ്യായാമത്തിനുമുള്ള സംവിധാനങ്ങള്‍, സെക്യൂരിറ്റി സര്‍വീസ് എന്നിവയുള്‍പ്പെടുന്നതാകും പദ്ധതി. നടത്തിപ്പ് ബി.ഒ.ടി കരാര്‍ പ്രകാരം 40 വര്‍ഷം ഷെയര്‍ ഹോള്‍ഡിങ് കമ്പനിക്കായിരിക്കും.
ശദാദിയയില്‍ 8400 വിദേശ തൊഴിലാളികള്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യത്തോടെ മറ്റൊരു പാര്‍പ്പിട സിറ്റിയും ഒരുങ്ങുന്നുണ്ട്. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഗാലിബ് ശലാശ് അറിയിച്ചിരുന്നു.
പദ്ധതിയുടെ രൂപരേഖയും നിര്‍മാണചെലവും തിട്ടപ്പെടുത്തിയ ശേഷം ആഭ്യന്തരമന്ത്രാലയത്തിലെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരുലക്ഷം കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴിലാളി സിറ്റിക്ക് 28 മില്യന്‍ ദിനാറാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button