NewsIndia

സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ വിമാനം: യു എസ് പൗരൻ അറസ്റ്റിൽ

ന്യൂഡൽഹി: താജ് മഹലിന്റെ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ വിമാനം പറത്തിയ അമേരിക്കന്‍ പൗരന്‍ പൊലീസ് പിടിയില്‍. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആഗ്ര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിനോദസഞ്ചാരിയായ ഒഹൈയോ സ്വദേശി ആര്‍ നക്കോളാസാണ് അറസ്റ്റിലായത്. താജ്മഹലിന് സമീപ പ്രദേശത്ത് ഡ്രോണോ മറ്റെന്തെങ്കിലും വിമാനമോ പറത്തുന്നത് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം വിമാനത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമേരിക്കൻ എംബസിയിൽ ഇക്കാര്യത്തെക്കുറിച്ച് വിവരം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button