Kerala

നോട്ട് അസാധു; മത്സ്യബന്ധനത്തിന് പോകില്ലെന്ന് തീരുമാനം

തിരുവനന്തപുരം: നോട്ട് ക്ഷാമം എല്ലായിടത്തും വ്യാപിക്കുകയാണ്. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളായിട്ടും പ്രതിസന്ധി അവസാനിച്ചിട്ടില്ല. ഇങ്ങനെ പോയാല്‍ പലതും അടച്ചുപൂട്ടേണ്ടിവരും. മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പണ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് വ്യാപാരമേഖലയിലും മല്‍സ്യബന്ധന മേഖലയിലുമെല്ലാം പ്രതിസന്ധി രൂക്ഷമാണ്.

നോട്ട് നിരോധനത്തിലെ അപാകതകള്‍ പരിഹരിക്കും വരെ സംസ്ഥാനത്ത് കടകള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ച മുതല്‍ മത്സ്യബന്ധനത്തിന് പോകില്ലെന്ന് ബോട്ട് ഓണേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഇതോടെ മത്സ്യവും കിട്ടാക്കനിയാകും.

നോട്ട് നിരോധനത്തിന്റെ പേരില്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍മാര്‍ അനാവശ്യമായി റെയ്ഡ് നടത്തുന്നതായി വ്യാപാരി വ്യാവസായി ഏകോപന സമിതി ആരോപിച്ചു. നോട്ട് പരിഷ്‌കരണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button