Kerala

കള്ള പണക്കാരുടെ അന്തകനാകാന്‍ “പുലി നരേന്ദ്രന്‍ ” മോദിയെ അഭിനന്ദിച്ചു തലസ്ഥാന നഗരിയില്‍ പോസ്റ്ററുകള്‍

തിരുവനന്തപുരം : “500,1000 ക്ലബ്ബുകളെ തകര്‍ത്തുകൊണ്ട് പുലിനരേന്ദ്രന്‍ വരവായെന്ന്” പറയുന്ന പോസ്റ്റര്‍ വെള്ളയമ്പലത്ത് ഏറെ ജന ശ്രദ്ധയാകർഷിക്കുന്നു. പ്രധാനമന്ത്രിയ അഭിനന്ദിച്ചുകൊണ്ട് ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയാണ് കൂറ്റന്‍ പോസ്റ്റര്‍ തയ്യാറാക്കിയത്. മോഹന്‍ലാല്‍ നായകനായി റെക്കോര്‍ഡ്‌ വിജയമായ പുലിമുരുകന്‍റെ പോസ്റ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നത്. 500,1000 നോട്ടുകള്‍ നിരോധിച്ച് കൊണ്ട് രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് പോസ്റ്റര്‍.

വരയന്‍ പുലികളുടെ അന്തകനാകാന്‍ ജനിച്ച പുലിമുരുകനെന്ന മോഹന്‍ലാല്‍ കഥാപാത്രമായാണ് മോദിയെ കൂറ്റന്‍ പോസ്റ്ററില്‍ അവതരിപ്പിക്കുന്നത്. “രാജ്യത്തിന്‍റെ  സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കാനെത്തുന്ന കള്ളപ്പണക്കാരുടെ അന്തകനാവാന്‍ അവതാരപ്പിറവിയെടുത്ത പുലിനരേന്ദ്രനാണ് നരേന്ദ്രമോദി” എന്നാണ് പോസ്റ്ററിൽ പറയുന്നത്.

മോദിയുടെ തീരുമാനം രാജ്യത്തിന്‍റെ  നന്മയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണെന്നും അതിനാലാണ് ബോര്‍ഡ് വച്ചതെന്നും ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. കളളപ്പണക്കാരെ വേട്ടയാടാനായി പുലിനരേന്ദ്രന്‍ വരുന്നു എന്ന് പറയുന്ന പോസ്റ്ററില്‍ വേട്ടയ്ക്കിറങ്ങുന്ന ‘റിലീസിങ് കേന്ദ്ര’ങ്ങളായി ബാങ്കുകളേയും , എടിഎം കൗണ്ടറുകളേയും സൂചിപ്പിക്കുന്നു.

shortlink

Post Your Comments


Back to top button