NewsIndia

നോട്ട് നിരോധനം: പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം ശക്തമാക്കുന്നു;രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം രാജ്യത്തെ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം രാഷ്ട്രപതിയെ നേരിട്ട് അറിയിക്കാന്‍ ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. മമതാ ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ സംഘത്തിലുണ്ടാവും.

നോട്ട് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം.
നോട്ട് പിന്‍വലിക്കല്‍ നടപടി റദ്ദാക്കുകയല്ല പകരം നിയമം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രപതിയെ കാണില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയെ കാണാനുള്ള മമതാ ബാനര്‍ജിയുടെ ക്ഷണം സി.പി.എമ്മും തള്ളി.

.നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രശ്നം നേരിട്ട് രാഷ്ട്രപതിയെ അറിയിക്കാന്‍ ഒരു വിഭാഗം പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നോട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.ബുധനാഴ്ച പ്രതിപക്ഷ കക്ഷികളുടെ യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button